ഇസ്രയേലിന് നാഥനായി… ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടര്‍
Reporter: News Desk
28-Nov-2025
കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓര്‍ത്തോ സര്ജന് ഡോ ഗണേശ് കുമാര്‍ സര്‍ജറിക്കിടയില്‍ രോഗിയായ ഗായികയോട് ഒരു പാട്ടു പാടുമോ എന്നു ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സായി ഇരിക്കുന്നു. ഓപ്പറേഷന് തിയറ്ററില്‍ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്.
വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി. View More