കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ ഇറക്കിയ ‘അതിയാമ്പൂര് റൈസ്’ വിപണിയിലേക്ക്
Reporter: News Desk
16-Jun-2025
കാഞ്ഞങ്ങാട് നഗരസഭാ ചെയര്പേഴ്സണ് കെ വി സുജാത മുന്കൈയെടുത്ത അതിയാമ്പൂര് റൈസ് ബ്രാന്ഡ് അഞ്ചാം തവണയാണ് വിപണിയില് വിജയഗാഥ രചിച്ചത്. നഗരസഭയുടെ നാലാം വാര്ഡ് അംഗങ്ങളും അതിയാമ്പൂര് കര്ഷക കൂട്ടായ്മയും അത്തിക്കണ്ടം വയലില് നടത്തിയ ജൈവ നെല്കൃഷിയാണ് വന് വിജയമായത്. ജൈവകൃഷിയിലൂടെ 1,839 കിലോഗ്രാം നെല്ലാണ് ലഭിച്ചത്. അഞ്ച് കിലോ വീതമുള്ള പാക്കറ്റുകള് ആക്കി നാട്ടിലെ മുഴുവന് ആളുകള്ക്കും വിതരണം ചെയ്തശേഷം ബാക്കിയുള്ളവ മാര്ക്കറ്റില് വില്ക്കാനാണ് ആലോചന. നെല്കൃഷി നടത്തിയ കര്ഷകര്ക്കാണ് എല്ലാവിധ ക്രെഡിറ്റും നല്കേണ്ടതെന്ന് കെ വി സുജാത പറഞ്ഞു.
അതിയാമ്പൂരില് നടന്ന View More