ഇന്ത്യയിലുള്ള പൗരൻമാരുടെ സ്വാതന്ത്ര്യം എവിടെ?
Reporter: News Desk 15-Aug-20254,394
1947 ആഗസ്റ്റ് 15 ന് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നാണ് പൊതുവിലെ അഭിപ്രായം. പക്ഷേ ഇന്ത്യയിൽ വസിക്കുന്ന മിക്ക ജനങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ എന്നാണ് ഇവിടെ ചിന്തിക്കേണ്ടത്. മതത്തിൻ്റെയും ജാതിയുടെയും ഭക്ഷണത്തിൻ്റെയുമൊക്കെ പേര് പറഞ്ഞു സാധുക്കളായ ജനങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത നിലവാരത്തിലേക്ക് ഇന്നത്തെ രാഷ്ട്രീയം എത്തിച്ചേർന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ. നിങ്ങൾ എത്ര ഉന്നതരോ വലിയവരോ അറിയപ്പെടുന്ന വ്യക്തിത്വമോ ആയികൊള്ളേട്ടെ എല്ലാവരും ഈ ആയുസിൻ്റെ അല്പനിമിഷത്തിനുള്ളിൽ ഈ ഭൂമി വായ് തുറന്ന് മണ്ണിനടിയിൽ നിങ്ങളെയും എന്നെയും ഒതുക്കി അന്ത്യവിശ്രമത്തിനായി കൊണ്ടെത്തിക്കും. ഇത് ചിന്തിക്കാതെ മറ്റുള്ളവരെ കള്ളക്കേസുകളിൽ അകപ്പെടുത്തി നല്ല വാർത്ത പറഞ്ഞ് നേരായി പ്രവർത്തിക്കുന്നവരെ മതത്തിൻ്റെയും, ജാതിയുടെയും, ഭക്ഷണത്തിൻ്റെയും പേരിലുള്ള മതിൽകെട്ടിനുള്ളിൽ അകപ്പെടുത്തി ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ചുമത്തി ജയിലറകളിൽ അടക്കുന്ന എത് രാഷ്ട്രീയ നേതൃത്വത്തോടു എനിക്ക് അസംതൃപ്തിയുണ്ട്. ഞാൻ ധൈര്യമായി ഈ സ്വാതന്ത്ര്യ ദിനത്തിൽ ഇന്നത്തെ രാഷ്ട്രീയ വിഷവിത്തുകളെ എതിർക്കുന്നു. എനിക്ക് പറയാനുള്ളത് നിങ്ങൾ യഥാർത്ഥ മനുഷ്യത്വമുള്ള സ്വാതന്ത്ര്യം ഈ ലോകത്തിൽ പ്രാപിക്കണം. നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ച്ചകൾ മാത്രമല്ല അതിനപ്പുറവും ചില ദൃശ്യങ്ങൾ നിലനിൽക്കുന്നുവെന്ന് ബോധമുള്ളവർ മറക്കരുത്. നിങ്ങൾ ആരെ നന്നാക്കാനാണ് ഈ ഭരണത്തിൽ കയറിയത്? ദേശസ്നേഹമെങ്കിൽ ദേശത്തോട് മാന്യത കാണിക്കണം. തെറ്റില്ലാത്ത മനുഷ്യർ ചുരുക്കമായിരിക്കാം എങ്കിലും ഒരു പരിതി വരെ തെറ്റുകളെ തിരുത്താൻ ഇന്നത്തെ ഭരണം തയ്യാറാവണം. എത്ര വലിയവനെയും താഴെ ഇറക്കുവാൻ കഴിയുന്ന ഒരു സത്യവാനായ ദൈവം ജീവിക്കുന്നുവെന്ന് മറക്കാതിരിക്കട്ടെ. മിഷണറിമാർ വന്ന് വിദ്യാഭ്യാസം പകർന്നു കൊടുത്ത രാജ്യമല്ലേ ഇത്? നാല് അക്ഷരം കൂട്ടിവായിക്കുവാൻ, നാലാളുകളുടെ മുമ്പിൽ നേരോട് നിൽക്കുവാൻ, നല്ല ആഹാരം കഴിക്കുവാൻ എന്തിന് സ്ത്രീകൾ മാറ് മറക്കുവാൻ വേണ്ടി ബോധം നൽകിയതാരാണ്? ഞാൻ പറയാം ക്രിസ്ത്യൻ മിഷണറിമാർ ... അവർ പകർന്നു തന്ന സത്യവെളിച്ചത്തിൽ യാത്ര ചെയ്തിട്ട് അവർക്കു തന്നെ നിങ്ങൾ വിനയായി മാറിയല്ലോ എന്ന് ഓർക്കുമ്പോൾ നിങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ലജ്ജ തോന്നു.
നിങ്ങളുടെ ചിന്തകൾ മാറണം, കാഴ്ച്ചകൾ മാറണം, കാഴ്ച്ചപ്പാടുകൾ മാറണം, കഷ്ടത നിറഞ്ഞ സമൂഹങ്ങൾ, അക്ഷര വിദ്യാഭ്യാസമില്ലാതെ ആഹാരത്തിന് വകയില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ മുമ്പിൽ ഇനിയുമുണ്ട് എന്ന് സാധുക്കളെ പീഡിപ്പിക്കുന്ന അന്തരായ അധികാരമോഹികളായ നിങ്ങൾ മറക്കാതിരിക്കട്ടെ.
നിരാശരായ മരണത്തിനായി വിധിക്കപ്പെട്ടു കഴിയുന്നവരുടെ അടുക്കൽ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ചിന്തകളുമായി വഴിയോരങ്ങളിലും വീടുകളിലും നാണമില്ലാതെ കയറിചെല്ലുന്ന ചില നല്ല മനുഷ്യരെ നിങ്ങൾ കാരണം കൂടാതെ ശാരീരികമായി പീഡിപ്പിച്ച് തുറങ്കലിൽ അടക്കുന്നതായി കണ്ടുവരുന്നു ഇത് നിങ്ങൾക്ക് നല്ലതല്ല എന്ന് ചൂണ്ടിക്കാണിക്കുന്നു. നല്ല വാർത്തകൾ പറയുന്നതാണോ അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്? നല്ല സന്ദേശങ്ങൾ പറയുന്നവരെ നിങ്ങൾ എന്തുകൊണ്ടു എതിർക്കുന്നു? അതിനർത്ഥം നിങ്ങൾ അനീതി ചെയ്യുന്നവരായത് കൊണ്ടല്ലേ? ഇത് ചിന്തിക്കുവാനുള്ള യഥാർത്ഥ ബോധമെങ്കിലും നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങൾക്ക് സുബോധം ലഭിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണം ചിലപ്പോൾ ദൈവം പ്രാർത്ഥന കേൾക്കുമായിരിക്കും. ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട് ഇന്ത്യ ആരുടെയും സ്വന്തമല്ല ഇന്ത്യ എന്ന രാജ്യം ഇന്ത്യൻ പൗരൻമാരായ എല്ലാവരുടെയും കൂടിയുള്ള രാജ്യമാണ്. അതല്ലെ പറയുന്നത് "ഇന്ത്യ എൻ്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും ഞങ്ങളുടെ സഹോദരി സഹോദരൻമാരാണ്" ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കാനും അവർ വിശ്വസിക്കുന്ന മതത്തെ ബഹുമാനത്തോടും അതിൻ്റെ തനിമ നഷ്ടപ്പെടാതെയും പ്രചരിപ്പിക്കാനും ഇവിടെ ജനിച്ച പൗരന്മാർക്ക് തീർത്തും അവകാശമുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തെ ആർക്കും തടസ്സപ്പെടുത്തുവാൻ കഴിയുകയില്ല എന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യത്തോടുകൂടി ഞാൻ ഓർപ്പിക്കുന്നു. പീഡനം നടത്തുന്നവർക്കായി ഈ സന്ദേശം കൈമാറുന്നു. "ഒരേ ഒരു ഇന്ത്യ ഒറ്റ സമാധാനം" അതാണ് ദൈവീക സമാധനവും യാഥാർത്ഥ്യവുമെന്ന് മറക്കരുത്. യഥാർത്ഥ്യത്തെ ഇരുട്ട് കൊണ്ട് അടക്കുവാൻ ആരും ഇവിടെ ശ്രമിക്കരുത് അഥവാ ശ്രമിച്ചാലും അധികം നാൾ മുമ്പോട്ട് പോകുവാൻ കഴിയുകയില്ല. യാഥാർത്ഥ്യത്തെ എത്ര തന്നെ ചവിട്ടി താഴ്ത്തിയാലും അത് നന്മയുടെ മഴ പെയ്യുമ്പോൾ ആ വെള്ളം സമാധാനത്തിൻ്റെ വിത്തിൽ ഈർപ്പമായി അഗാതത്തിൽ കിടക്കുന്ന വിത്തിൻ്റെ മുകളിൽ പതിക്കുമ്പോൾ ഈർപ്പം കൊണ്ട് മുളകൾ ഉണ്ടാകും. എൻ്റെ സമാധനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു അത് ലോകം തരുന്നതുപോലെയല്ല എന്ന് പഠിപ്പിച്ച യേശുക്രിസ്തു നിത്യ സമാധാനമായും സ്വാതന്ത്ര്യമായും ദൈവം കാര്യങ്ങൾ ചെയ്യും. അതാണ് പറയുന്നത് "ഒരേ ഒരു ഇന്ത്യ ഒറ്റെ സമാധാനം അത് യേശുക്രിസ്തുവിൽ മാത്രം". ആകാശത്തിൻ്റെ കീഴിൽ ഭൂമിക്ക് മുകളിൽ ഒരേ ഒരു നാം മാത്രം അത് യേശുക്രിസ്തുവിൻ്റെ നാമം മാത്രം. മറ്റ് ഒരിടത്തും രക്ഷയില്ല നമുക്ക് രക്ഷനേടാനും രക ക്ഷിക്കപ്പെടാനും ഒരേ ഒരു മാർഗ്ഗം യേശുക്രിസ്തുവിൻ്റെ മാർഗ്ഗം മാത്രം. ഈ അറിവ് ലഭിക്കുന്നവർക്ക് ഇവിടെ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കും ഇത് മനസ്സിലാക്കാത്തവർക്ക് നിരാശയും നെടുവീർപ്പും പകയും വിദ്വോഷവും മാത്രമായിരിക്കും. യഥാർത്ഥ സ്വാതന്ത്യത്തിലേക്ക് മടങ്ങി വരു... ഈ സ്വാതന്ത്ര്യ ദിനത്തിലെ നമ്മുടെ യാത്രകൾ സ്വാതന്ത്ര്യമുള്ളതായി തീരട്ടെ.



















