വന്ദേഭാരതില്‍ മാത്രം പിഴയിനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപ
Reporter: News Desk
20-Jun-2025
വന്ദേ ഭാരതില്‍ വിളമ്പുന്ന ഭക്ഷണം വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും വിവരാവകാശ ലേഖകള്‍ വ്യക്തമാക്കുന്നു. റെയില്‍ മദദ് ആപ്പില്‍ മാത്രം 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെ ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള 6 വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് 319 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു. ഭക്ഷണം മാത്രമല്ല പാത്രങ്ങള്‍ വരെ വൃത്തി ഹീനമാണ്. കൊച്ചിയിലെ ബേസ് കിച്ചന് പരിശോധിച്ച റെയില്‍വേ ഉദ്യോഗസ്ഥ സംഘവും ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൃത്തിയുള്ള പാത്രങ്ങളിലല്ല ഭക്ഷണം പാചകം ചെയ്തിരുന്നത്. View More