KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത
Reporter: News Desk
22-Nov-2024
സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. View More