കുഞ്ഞൂഞ്ഞ് ഇല്ലാത്ത കോൺഗ്രസ് ;കുഞ്ഞൂഞ്ഞ് ഇല്ലാതെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ കോൺഗ്രസ്
Reporter: News Desk
18-Jul-2024
കരുണാകരന് ശേഷം കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളായിരുന്നു ഉമ്മൻചാണ്ടി എന്ന കുഞ്ഞുഞ്ഞിന്റെ ശക്തി. അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ നാവായി മാറി.ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന് സൃഷ്ട്ടിച്ച നഷ്ട്ടം ചില്ലറയല്ല .പക്ഷെ നേതൃത്വം ഉണർന്നു പ്രവർത്തിച്ചതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയം നേടുവാൻ കഴിഞ്ഞു .അത് തദ്ദേശ തെരഞ്ഞെടുപ്പിലും ;നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമ്പോഴാണ് പിൻഗാമികൾ ഉമ്മൻചാണ്ടിക്ക് തുല്യരാവുന്നത് . View More