പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി

ഐപിസി തൃശ്ശൂർ സൗത്ത് സെൻ്റർ പട്ടിക്കാട് സഭാ ശുശ്രൂഷകനും ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്.

എത്ര നല്ലവൻ, യേശു നായകൻ... എന്ന പ്രശസ്ത ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങളുടെ രചയിതാവാണ്.

RELATED STORIES