കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം

പാലാ: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ഇത്തവണത്തെ കേരള സന്ദർശനത്തിൽ നിറഞ്ഞു നിൽക്കുന്നത് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾ. ഇത് കെ ആർ നാരായണന് നൽകുന്ന ആദരവായി മാറുകയും ചെയ്തു.

തിരുവനന്തപുരത്ത് രാജ്ഭവൻ അങ്കണത്തിൽ കെ ആർ നാരായണൻ്റെ അർദ്ധകായ പ്രതിമ രാവിലെ ദ്രൗപദി മുർമു അനാവരണം ചെയ്തു.  

വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങള്‍ നി‍ര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ അഭ്യർത്ഥനപ്രകാരമാണ് കെ ആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ സ്ഥാപിതമായത്.  കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള ഡോ. നാരായണന്റെ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് ചടങ്ങിൽ പങ്കെടുത്ത രാംനാഥ് കോവിന്ദ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

കെ ആർ നാരായണൻ ചരിത്ര പുരുഷനാണെന്ന് രാജ്ഭവനിൽ തന്നെ സന്ദർശിച്ച കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദ്രൗപദി മുർമു പറഞ്ഞു. കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമർപ്പിച്ച നിവേദനം ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.  ഫൗണ്ടേഷൻ ഭാരവാഹികളായ എബി ജെ ജോസ്, ഡോ സിന്ധുമോൾ ജേക്കബ്, ആർ അജിരാജകുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്.

RELATED STORIES

  • തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു - ബ്രദർ സണ്ണി വർഗ്ഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം ചെയ്യുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ബൈബിളിൽ സ്കൂളിൽ പോയി പഠിക്കുവാൻ കഴിയാത്തവർക്കും വീട്ടിൽ ഇരുന്ന് ദൈവവചനം പഠിക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം. 1100 പേജുകൾ; ബൈബിൾ പേപ്പർ പ്രിൻ്റിങ്.

    ആകാശത്ത് വെച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ - വിമാനം ലാൻഡ് ചെയ്യാൻ ഏകദേശം അര മണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം. എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവ് ആദ്യം എമർജൻസി ഡോറിന്റെ വിൻഡോ പാനലിലെ ഒരു ഗ്ലാസ് തകർത്തു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

    ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍

    വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ

    മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.

    മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന

    കനത്ത മഴ; മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്

    സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ട‌ർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ

    ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു - നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍

    വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം - രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും

    ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ - നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ

    ഇറാൻ്റെ മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് - ഇറാൻ കളവുകൾ പറയുകയും കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ഊർജ്ജ മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ചേർന്ന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ആക്രമണ പരമ്പരയ്ക്കാണ് പദ്ധതിയിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. താൽക്കാലികമായി നിർത്തിവെച്ച ആക്രമണങ്ങൾ ഇസ്രായേൽ പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണിത്.

    പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി - നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ്

    ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ) സംസ്ക്കാര ആഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിൽ - സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിലെ ഭവനത്തിൽ രാവിലെ 7.30 മണി മുതൽ 11.30 മണി വരെ നടക്കുന്ന ശുശ്രൂഷക്കും തുടർന്ന് 11.30 മണി മുതൽ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷയെയും തുടർന്ന് ഭൗതിക ശരീരം ഉച്ചക്ക് 1 മണിക്ക്‌ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

    ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് നിര്യാതയായി - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലെ ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.സി. തോമസിന്റെ സഹധർമ്മിണിയുമാണ് അന്നമ്മ തോമസ് (79 വയസ്സ്) ബംഗ്ലൂരുവിൽ നിര്യാതയായി. ചില നാളുകളായി ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

    പാസ്റ്റർ ഡോ. സൈമൻ വർഗ്ഗീസിൻ്റെ മാതാവ് നിര്യാതയായി - പരേതനായ പാസ്റ്റർ കെ. സി. വറുഗീസിന്റെ (കിടങ്ങന്നൂർ) ഭാര്യ നിര്യാതയായി. ഗിഹോൺ ഐപിസി ഫുജൈറ സഭയിലെ പാസ്റ്റർ എം.വി. സൈമണിന്റെ മാതാവുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്

    ഡോ. അനിൽ ജോയ് തോമസ് തുമ്പമണ്ണിൻ്റെ മാതാവ് നിര്യാതയായി - മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദര

    12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ

    മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് - യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ

    കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു - വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ