പത്തനംതിട്ട പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി

നെടുമ്പാശേരി സ്വദേശിയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയ്‌ക്ക് പരാതി നൽകിയിരിക്കുന്നത്. തീർഥാടകർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി പമ്പയിൽ ഉള്ള ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്.

വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത പറയുന്നു.

സർജിക്കൽ ബ്ലേഡ് ഉപയോ​ഗിച്ച് സ്കിൻ കട്ട് ചെയ്യുന്നത് കണ്ടപ്പോൾ അവർക്ക് പരിചയക്കുറവ് തോന്നി. പിന്നീട് മറ്റൊരു ആശുപത്രിയിൽ പൊയ്‌ക്കോളാമെന്ന് പറയുകയും ചെയ്തുവെന്ന് പ്രീത പറഞ്ഞു.

RELATED STORIES