ഇനി മുതൽ ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം

പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വലിയ ആശ്വാസകരമായ പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നു. ഇനി മുതൽ ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം ഒരുങ്ങിയിരിക്കുകയാണ്. പുതിയ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ അർഹരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കുന്ന സംവിധാനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ സ്വന്തം രാജ്യത്തുനിന്ന് കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും പൂർത്തിയാക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഈ സുപ്രധാന തീരുമാനം കുടുംബത്തോടൊപ്പം സൗദിയിൽ ഒത്തുകൂടാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു ആശ്വാസമാണ്.

RELATED STORIES