പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു

.കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യ ദൈവസഭ കാസർഗോഡ് സെന്റെറിലെ  എണ്ണപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എം നാരായണൻ (52) നിര്യാതനായി. വർഷങ്ങൾക്ക് മുൻപ് ന്യൂ ഇന്ത്യ ദുബായ് ദൈവസഭാ ശുശ്രൂഷകൻ പി.എ റോയിയും അഭിജിത്തും  ഞാനും ചില ചെറുപ്പക്കാരും പ്രിയ നാരായണൻ  പാസ്റ്ററുടെ സഭയിൽ പോകുകയും അവിടെയുള്ള കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 

മാവിലൻ ഗോത്രസമുദായത്തിൽ നിന്നും വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ  തർജിമ ചെയ്യുകയും ആ ഗാനങ്ങൾ  പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക്   എണ്ണപ്പാറയിലെ ന്യൂ ഇന്ത്യ സഭാ ഹോളിൽ  കൊണ്ട് വരികയും  നാളെ രാവിലെ 9 മണിക്ക് ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 3 മണിക്ക് ആലയ പരിസരത്തുള്ള കുടുംബ കല്ലറയിൽ  സംസ്കരിക്കുകയും ചെയ്യും. 

ഭാര്യ: ജാനു, മക്കൾ: നീതു നാരായണൻ, നിതിൻ നാരായണൻ. മരുമക്കൾ: ശരത്ത്, ബിനീത



RELATED STORIES