കട്ട്രയിൽ (ജമ്മു കാശ്മീർ)റിപ്പബ്ലിക് ദിനാഘോഷവും കേരള മദ്യനിരോധന സമിതി ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും സമാപിച്ചു

കട്ട്ര, ജനുവരി 26:

ട്രവാനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും  മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റിയുടെ ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. 2026 ജനുവരി 26-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ട്രവണി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ (ഭാഗ്ത പെട്രോൾ പമ്പിന് സമീപം, മാനൂൺ, കട്ട്ര) പരിപാടി നടന്നു.

 മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റി ജമ്മു–കശ്മീർ സംസ്ഥാന സമിതി രൂപീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാഷണൽ പ്രസിഡണ്ട് *ശ്രീ. കെ. പി. ദുര്യോധനൻ* നിർവഹിച്ചു.

 ചടങ്ങിനിടെ

*ശ്രീ. സുരിന്ദർ ബഗദിനെ* നാഷണൽ വർക്കിംഗ് പ്രസിഡൻ്റായും, 

 *ഡോ. ജിപ്സൺ ലോറൻസിനെ* സംസ്ഥാന പ്രസിഡൻ്റായും

*ശ്രീ. വിക്രം ജീത്തിനെ* സംസ്ഥാന വൈസ് പ്രസിഡൻ്റായും

*ശ്രീ. ഗായത്രി റാമിനെ*  സംസ്ഥാന സെക്രട്ടറിയായും

*ഡോ.റോബർട്ട് റോബിൻ ഗില്ലിനെ* സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും 

 നിയമിച്ചു.

കൂടാതെ  കേരള സംസ്ഥാന സെക്രട്ടറി *ശ്രീ. സാബു ലാൽ എസ്*, കേരള സംസ്ഥാന സമിതി അംഗം *ശ്രീ. എം. എസ്. അലോഷ്യസ്* എന്നിവർ സന്നിഹിതരായിരുന്നു.

പരിപാടിക്ക് ട്രവണി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ *ശ്രീ. സുരീന്ദർ ഭഗത്* അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ *ഡോ. ജിപ്സൺ ലോറൻസ്* ഉൾപ്പെടെയുള്ള പ്രമുഖർ റിപ്പബ്ലിക് ദിന സന്ദേശവും ലഹരിവിരുദ്ധ ബോധവൽക്കരണ പ്രസംഗങ്ങളും നടത്തി.

ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഓർമ്മിപ്പിക്കുന്നതോടൊപ്പം സമൂഹത്തെ മദ്യവും ലഹരിയും ഇല്ലാത്ത ആരോഗ്യകരമായ ദിശയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി സാമൂഹിക രംഗത്ത് വലിയ ശ്രദ്ധ നേടി. വിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

RELATED STORIES