ഫിലിപ്പ് മമ്പാടിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത് : ഗുരുതര പരാമർശങ്ങൾ

കോഴിക്കോട് : ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്.

കൈവശമുണ്ടായിരുന്ന പോലീസ് ഐഡി കാർഡ് ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയുമായെത്തി ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനുശേഷം അതിജീവിതയുടെ വീട്ടിലെത്തി ഇയാൾ ഒത്തുതീർപ്പിന് ശ്രമിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ചേവായൂർ പോലീസിൽ പരാതിനൽകുകയായിരുന്നു.

കേസിൽ ഫെബ്രുവരി 13-നാണ് മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടി(49)നെ പോലീസ് അറസ്റ്റ്‌ ചെയ്തത്.

RELATED STORIES