അപകടത്തിൽ പന്തളം പൂഴിക്കാട് സിനീഷ് വില്ലയിൽ(മീനത്തേതിൽ) സിനു നിര്യാതനായി

പന്തളം: ചെന്നൈയിൽ ശനിയാഴ്ച അർദ്ധരാത്രിയോടെ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പന്തളം പൂഴിക്കാട് സിനീഷ് വില്ലയിൽ(മീനത്തേതിൽ) സിനു മാത്യുവിന്റെ മകൻ ഷെൽഡൻസിനു (19) അന്തരിച്ചു. ചെന്നൈ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ റോബോട്ടിക് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു. കോളേജിൻറെ ക്യാമ്പസിന് സമീപം പൊത്തേരിയിൽ ജിഎസ്ടി റോഡിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം ഷെൽഡൻ സിനു മരണപ്പെട്ടു. സഹയാത്രികനായിരുന്ന എറണാകുളം പറവൂർ സ്റ്റേഡിയം റോഡ് കൈതവളപ്പിൽ രൂപേഷിന്റെ മകൻ കെ ആർ റോഷിത് (18) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇതേ കോളേജിലെ ഒന്നാംവർഷ എയറോ സ്പേസ് എൻജിനീയറിങ് വിദ്യാർഥി ആയിരുന്നു റോഷിത്. ഷെൽഡൻ സിനുവിന്റെ ഭൗതികശരീരം വ്യാഴാഴ്ച 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിൽ സംസ്കാരം. മാതാവ് പരേതയായ നിഷ

RELATED STORIES