സംസ്ഥാന വ്യാപകമായി കലാ ജാഥ സംഘടിപ്പിക്കുന്നു

കോട്ടയം : നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന വ്യാപകമായി കലാ ജാഥ നടത്തുന്നു. മാർച്ച്‌ 28 രാവിലെ 9 മണിക്ക് കോട്ടയം പാലാ, മുത്തോലിയിൽ കേരള കോൺഗ്രസ്‌ എം സംഘടന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ഉത്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ ആയ ബാബു ടി ജോൺ, ഡോ. എ കെ അപ്പു കുട്ടൻ, ഡോ. സുമ സിറിയക്, സി ചാണ്ടി, ജില്ലാ ഭാരവാഹികൾ ആയ മിഥുൻ ലാൽ, മാത്യു പാലത്താനം, ജെയ്സൺ കുഴികോടിൽ, ചാക്കോ മെതിക്കളം, മിഥുൻ ലാൽ, തുടങ്ങിയവർ നേതൃത്വം നൽകും.

RELATED STORIES