അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി

നിലവിൽ ആലപ്പുഴ ജില്ലാ ജഡ്ജിയായ ഹണി എം. വർഗീസാണ് പട്ടികയിലെ പ്രമുഖ പേരുകളിലൊന്ന്.

ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ.

നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെയുള്ള പ്രമാദമായ കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത് ഹണി എം. വർഗീസ് ആയിരുന്നു. നിലവിൽ കേരള ഹൈക്കോടതിയിൽ ഒൻപത് ജഡ്ജിമാരുടെ ഒഴിവാണുള്ളത്.

RELATED STORIES