വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ

ഏലപ്പാറ: ഏറുംമ്പടം വടക്കേടത്ത് വീട്ടിൽ വി.വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ  സംസ്‌കാരം നാളെ

ഇന്ന് വൈകിട്ട് 4 മണിയോടെ ഭവനത്തിൽ കൊണ്ടുവരികയും നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ തുടർന്നുള്ള ശുശ്രൂക്ഷകൾ തുടങ്ങി ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെയ്യുന്നതാണ്. 

ചൂടിൻ്റെ കാഠിന്യം വളരെ കൂടുതലായതിനാൽ അധികം താമസിക്കാതെ കാര്യങ്ങൾ ചെയ്യുവാനാണ് ബന്ധുമിത്രാധികളും സഭാജനങ്ങളും ചേർന്ന് ആലോചിക്കുന്നത്. വരുന്ന എല്ലാവരും ഇതൊരു അറിയിപ്പായി സ്വീകരിക്കുവാൻ അപേക്ഷിക്കുന്നു.

ഭാര്യ: അമ്മിണി, 

മക്കൾ: സാബു, ജോബി,മേഴ്സി.

മരുമക്കൾ: പാസ്റ്റർ എം.പി. തോമസ്, ബബിത,സുനു.

കൊച്ചുമക്കൾ: ഏബല്‍, ഷോബൽ, ബ്ലെസ്സൺ,ബെഞ്ചമിൻ, ബെറ്റ്സിമോൾ, ഫെയ്ത്ത്, ഇവാൻ.

വിവരങ്ങൾക്ക്  ഫോൺ +91 9744619089. 

ദുഃഖിതരായ എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ. 

RELATED STORIES