ആംബുലൻസ് കയറി മരിച്ചു

തൃശൂർ: പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരണമടഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു നടുക്കുന്ന ഈ അപകടം സംഭവിച്ചത്.


വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും അമ്മയോടൊപ്പം തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ജനീറ്റ. പൂങ്കുന്നം ജങ്ഷനിൽ വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ആംബുലൻസ് ജനീറ്റയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ജനീറ്റയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ അമ്മ ശാന്തിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED STORIES