മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം
Reporter: News Desk 06-Jul-202639
തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിശക്തമായ മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം
- Published by : sub-editor @c-media online news desk
- Jul 06,2026 11:32:29 am


മുംബൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുണ്ടായ വിവിധ അപകടങ്ങളിലായി ഇതുവരെ പത്തുപേര്‍ മരിച്ചു. പലയിടങ്ങളിലും ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കനത്ത വെള്ളക്കെട്ടും മണ്ണിടിച്ചിലും കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ മുംബൈ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദാരുണമായ അപകടവിവരങ്ങളാണ് പുറത്തുവരുന്നത്. മുംബൈയിലെ സാകീ നാകായില്‍ തുറന്നു കിടന്നിരുന്ന മാന്‍ഹോളില്‍ വീണാണ് ഒരാള്‍ മരിച്ചത്. കുര്‍ളയില്‍ റോഡരികിലെ കടയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാള്‍ക്ക് ജീവന് നഷ്ടമായി. ചേമ്പൂരില്‍ സ്കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ 11 വയസുകാരനായ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. മീര റോഡ്-ഭയന്ദര്‍ മേഖലയില്‍ തെങ്ങ് വീണും ഒരാള്‍ മരിച്ചു. കനത്ത ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് ഖാര്‍ഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
മഴ കനത്തതോടെ റോഡ്-റെയില്‍ ഗതാഗതസംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകിടം മറിഞ്ഞു. ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള പട്ടന് ഗ്രാമത്തിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ ഒരു കുടുംബം മുഴുവനായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ അടിയന്തരമായി പുറത്തെടുക്കാനായി ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലും റോഡിലെ വെള്ളക്കെട്ടും രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങളായ പുണെ-മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയും താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതോടെ മുംബൈ-പുണെ റെയില്‍-റോഡ് ബന്ധം പാടേ തടസ്സപ്പെട്ടു.
വരും മണിക്കൂറുകളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. കനത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് - ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 9 വരെ
News Desk06-Jul-2026ആംബുലൻസ് കയറി മരിച്ചു - വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും അമ്മയോടൊപ്പം തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ജനീറ്റ. പൂങ്കുന്നം ജങ്ഷനിൽ വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ആംബുലൻസ് ജനീറ്റയുടെ
News Desk06-Jul-2026കേരളത്തിൽ വീണ്ടും അവയവദാനം - രാവിലെ 11 മണിക്ക് അവയവങ്ങളുമായി ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു വിവരം. കോഴിക്കോട് ഇക്രയിൽ കിഡ്നി സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂർ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനിയും 4 വയസും 10 മാസവും പ്രായമുള്ള
News Desk06-Jul-2026പാസ്റ്റർ ജോസ് അതുല്യ നിര്യാതനായി - കോന്നി: ചിറ്റാർ ഐ പി സി ഫിലദൽഫിയ സഭയിൽ ഇന്ന് നടന്ന സഭായോഗത്തിൽ പ്രസംഗകനായി എത്തുകയും വചന ശുശ്രൂഷ പൂർത്തികരിച്ച്, സഭായോഗാനന്തരം തനിക്ക് ശരീരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുർന്ന് ആശുപത്രിയിൽ
News Desk05-Jul-2026കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് - അമ്പലപ്പുറം ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ വേഗപരിധിയും ടിപ്പര്‍ ലോറി പാലിച്ചിരുന്നില്ല. ജിപിഎസ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അപകടസമയത്ത് ലോറിയുടെ വേഗത മണിക്കൂറില്‍ 56 കിലോമീറ്ററിലധികമായിരുന്നുവെന്ന് കണ്ടെത്തി. ആര്‍ടിഒ, കൊട്ടാരക്കര എസ്എച്ച്ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ നിസാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
News Desk05-Jul-202613കാരിയുടെ പോക്സോ കേസിൽ നാടകീയമായ വഴിത്തിരിവ് - തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് കുട്ടിയുടെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞത്.ആദ്യം ചൈൽഡ് ലൈന്‍ നൽകിയ മൊഴിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് പോലീസ് ആഴത്തിൽ പരിശോധിക്കുകയാണ്. ഇതിനായി പെൺകുട്ടിയിൽ നിന്ന് വീണ്ടും
News Desk05-Jul-2026ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ - കട്ടിലുകളിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നായിരുന്നു വിദ്യാർത്ഥിയുടെ വിചിത്രമായ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആൻസ്റ്റന് കഴിഞ്ഞില്ല. തുടർന്ന് വാർഡൻ പോലീസിനെ വിവരമറിയിക്കുകയും ആൻസ്റ്റനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
News Desk05-Jul-2026സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ - സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെ ഉണ്ടാകുന്ന വൻ നഷ്ടവും സർക്കാർ തലത്തിൽ നിന്നുള്ള സബ്സിഡി കുടിശ്ശികകൾ യഥാസമയം ലഭിക്കാത്തതുമാണ് സപ്ലൈകോയെ ഇത്രയും വലിയ പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളിൽ വിപണി ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. ഓണവിപണി മുന്നിൽക്കണ്ട് ടെണ്ടർ നടപടികളുമായി മുന്നോട്ടുപോകാൻ വിതരണക്കാരുടെ കുടിശ്ശിക തീർക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, അടിയന്തിര പാക്കേജോ പ്രത്യേക ഫണ്ടോ അനുവദിച്ച് പൊതുവിതരണ ശൃംഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ധനവകുപ്പ് മുൻകൈ
News Desk05-Jul-2026അടിയന്തിര പ്രകൃതിവാതക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായി പിൻവലിച്ചു - ഗ്യാസ് വിതരണം സാധാരണ നിലയിലായതോടെ രാജ്യത്തെ വളം നിർമ്മാണ ശാലകൾക്കും സ്റ്റീൽ പ്ലാന്റുകൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദന മേഖലയിലും തടസ്സമില്ലാതെ മുന്നോട്ട് പോകാൻ ഈ തീരുമാനം സഹായിക്കും. ആഭ്യന്തര വിപണിയിൽ ഇന്ധന വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ പൂർണ്ണമായി ഇല്ലാതായി
News Desk05-Jul-2026പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
News Desk28-Jun-2026ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
News Desk26-Jun-2026ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.
News Desk26-Jun-2026വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ
News Desk26-Jun-2026പാസ്പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍
News Desk25-Jun-2026കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.
News Desk25-Jun-2026പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ
News Desk24-Jun-2026രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്
News Desk23-Jun-2026ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക
News Desk21-Jun-2026കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.
News Desk18-Jun-2026കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്കാരം: പിന്നീട്.
News Desk18-Jun-2026



















