ജി. സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ CPM ആലപ്പുഴ ജില്ലാ കമ്മിറ്റി

ആപ്പുഴ: ജി. സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി.  എം.വി ഗോവിന്ദനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് സിപിഐ എം രംഗത്തെത്തിയത്. ജി. സുധാകരന്റെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനമാണെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. സിപിഐ(എം)ന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം ഇപ്പോള്‍ യുഡിഎഫ്‌ന്റെ കൂടാരത്തില്‍ ചേക്കേറിയ സുധാകരൻ എന്തും പറയുന്നു. 

എംഎല്‍എയായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും'; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്.  പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

RELATED STORIES