സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29ന് നൽകിയ നിർദ്ദേശപ്രകാരം സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി ബിൽ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുന്നതാണ്. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോൾ ഫിക്സഡ്ചാർജ് കണക്കാക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കേണ്ടത് എന്ന നിർദ്ദേശവും റെഗുലേറ്ററി കമ്മീഷൻ നൽകിയിട്ടുണ്ട്.

ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള നിർദ്ദേശം കെ എസ് ഇ ബി, സെക്ഷൻ ഓഫീസുകൾക്ക് നല്കുന്നതായിരിക്കും.

ഇതിനകം നോട്ടീസ് കിട്ടിയിട്ടുള്ള സോളാർ ഉപഭോക്താക്കളെ, കണക്കുകൾ പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിൻ്റെ പേരിലുള്ള വൈദ്യുതി വിച്ഛേദനത്തിൽ നിന്നും ഒഴിവാക്കുന്നതാണ്.

RELATED STORIES