കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നത് കൊടുംവിഷമുള്ള മൂർഖൻ

കണ്ണൂർ: തില്ലങ്കേരിയിൽ അർധരാത്രിയിൽ വീട്ടുകാരെ ഞെട്ടിച്ച് മൂർഖൻ പാമ്പ്. രാത്രി ഒരു മണിയോടെ മുനീർ എന്ന ആളിന്റെ വീട്ടിലെ അടുക്കളയിലാണ് സംഭവം.
 അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

രക്ഷാപ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. കൊടുംവിഷമുള്ള മൂർഖനാണ് കഞ്ഞിക്കലത്തിനകത്ത് ഒളിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. പൂച്ചയുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നും വീട്ടുകാർ വ്യക്തമാക്കി.

RELATED STORIES