ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന

ചങ്ങനാശ്ശേരി: ചങ്ങനാശേരി എസ്ബി കോളജിന് സമീപം കരിങ്ങട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച മാതാപിതാക്കൾ ചേർന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.കടബാധ്യതയുണ്ടെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായാണ് വിവരം.

മാതാപിതാക്കളുടെ മരണം അറിഞ്ഞതിനെത്തുടർന്ന് മകൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

RELATED STORIES