പാസ്റ്ററുടെ അപകട മരണം, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ

ചെങ്ങന്നൂർ:   കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രികനായ  ഈസ്റ്റ് ഓതറ തെരുവിലുഴത്തിൽ  പാസ്റ്റർ കുഞ്ഞുമോൻ(71)മരിക്കാനിടയായ  സാഹചര്യത്തിൽ  അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

ചെങ്ങന്നൂർ - പാണ്ടനാട് - പരുമല റോഡിൽ  പാണ്ടനാട് മിത്രമഠം  സ്വാമി വിവേകാനന്ദ  സ്കൂളിന് സമീപം ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം.  പരുമല ഭാഗത്തുനിന്നും വന്ന പാസ്റ്റർ കുഞ്ഞുമോൻ ഓടിച്ചിരുന്ന ബൈക്കും എതിർദിശയിൽ  നിന്നെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ  കാറിൻ്റെ മുൻവശത്തെ ഗ്ലാസിൽ  ഇടിച്ച പാസ്റ്റർ കുഞ്ഞുമോൻ  റോഡിലേക്ക് തെറിച്ചു വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഇടിച്ച ശേഷം സ്കൂളിൻ്റെ മതിലിലും മരത്തിലും ഇടിച്ചാണ് കാർ നിന്നത്.

അപകടത്തിന് ശേഷം കാർ ഡ്രൈവർ ഓടി രക്ഷപെട്ടു. ഇത്രയും ദിവസമായിട്ടും കാർ ഡ്രൈവറെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ത്വരിതപ്പെടുത്തണ മെന്ന് ആവശ്യപ്പെട്ട്  പിസിഐ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. 

ഗ്ലോബൽ മിഷൻസ് ഇന്ത്യാ സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റർ കുഞ്ഞുമോൻ. പാസ്റ്റർ അനീഷ് ഓതറ മകനാണ്.

പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ,

കേരളാ സ്റ്റേറ്റ് കമ്മിറ്റി


RELATED STORIES