പച്ചകുത്തിയവർക്ക് എയിഡ്സ് ബാധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

പച്ചകുത്തിയവർക്ക് എയിഡ്സ് ബാധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

ലൈംഗികബന്ധത്തിൽ ഇതുവരെ ഏർപ്പെടാത്തവർക്കും എയിഡ്സ് ബാധ കണ്ടെത്തിയതിൽ പരിശോധന നടത്തിയപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം മനസിലായത് . ടാറ്റൂ കുത്തിയതിനെ തുടർന്ന് എച്ച്‌ഐവി ബാധിതരായവരുടെ കേസുകൾ ഉയർന്നുവരുന്നതായി ഡോക്ടർമാരാണ് വെളിപ്പെടുത്തിയത് .

ഉത്തർപ്രദേശിലെ വാരണാസിയിൽ അടുത്തിടെ നിരവധി എച്ച്‌ഐവി രോഗികൾക്ക് രോഗം പകർന്നത് ടാറ്റൂ ചെയ്തതിലൂടെയെന്ന് കണ്ടെത്തി. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗർവാളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കുറഞ്ഞ തുകയ്ക്ക് ടാറ്റു ചെയ്ത് നൽകുന്ന ടാറ്റൂ പാർലറുകളിൽ നിന്നുമാണ് രോഗം പകർന്നത്. എച്ച്‌ഐവി രോഗികൾക്ക് ടാറ്റു ചെയ്ത സൂചി ഉപയോഗിച്ച് മറ്റുള്ളവർക്ക് പച്ച കുത്തിയതിലൂടെയാണ് രോഗം പകർന്നത്.

ബരാഗോണിൽ നിന്നുള്ള 20 കാരനും നഗ്മയിൽ നിന്നുള്ള 25 കാരിയായ യുവതിയും ഉൾപ്പെടെ 14 പേരാണ് അടുത്തിടെ രോഗബാധിതരായത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇവർക്ക് ടൈഫോയ്ഡ്, മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാൽ പനി കുറയാതെ വന്നതോടെയാണ് എച്ച്‌ഐവി പരിശോധന നടത്തിയത്. ഇതോടെ എല്ലാ രോഗികൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് രോഗികളെ വിശദമായി കൗൺസിലിംഗിന് വിധേയരാക്കിയത്. എന്നാൽ ലൈംഗികമായും അണുബാധയുള്ള രക്തം വഴിയും രോഗം ബാധിച്ചവരല്ല ഇവരെന്ന് മനസിലായതോടെ ഇവർക്ക് ഇടയിൽ പൊതുവായ എന്തെങ്കിലും സംഭവങ്ങളുണ്ടോ എന്ന് പരിശോധിച്ചു. ഇതിലാണ് ഇവരെല്ലാം അടുത്തിടെ ശരീരത്തിൽ പച്ച കുത്തിയിട്ടുണ്ടെന്ന് മനസിലായത്.

ടാറ്റൂ സൂചികൾ ചെലവേറിയതാണ്, അതിനാൽ ടാറ്റൂ ആർട്ടിസ്റ്റുകൾ പണം ലാഭിക്കാൻ പലപ്പോഴും ഒരേ സൂചികൾ എല്ലാവരിലും ഉപയോഗിക്കുന്നു. കുറഞ്ഞ നിരക്കിൽ ടാറ്റു ചെയ്തു തരുന്ന പാർലറുകളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സൂചി പുതിയതാണോ എന്ന് പരിശോധിക്കണം.

പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്പങ്ങളിൽ ടാറ്റു താരമാണ്. ശരീരത്ത് ചെറിയ ചിഹ്നം, പൂക്കൾ, പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങൾ എന്നിവയായിരുന്നു ടാറ്റുവിന്റെ ആദ്യ ട്രെൻഡ്. ഇപ്പോൾ ദേഹമാസകലം പച്ചകുത്തുന്നവർ പോലുമുണ്ട്. സൗന്ദര്യ വിപണിയിൽ കോടികളുടെ ബിസിനസലേക്ക് ടാറ്റു രംഗം വളർന്നുകഴിഞ്ഞു.

വിപണി നിയന്ത്രണങ്ങളില്ലാതെ പടർന്നുകയറിയതോടെ ഈ രംഗത്ത് ചില സ്ഥാപനങ്ങളെങ്കിലും ആരോഗ്യ സുരക്ഷയ്ക്കും സ്ത്രീ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

അതേസമയം, കേരളത്തിലെ സ്ഥിതി
സ്വകാര്യഭാഗത്ത് ടാറ്റു വരയ്ക്കുന്നതിനിടെ കലാകാരൻ ലൈംഗികാതിക്രമം നടത്തിയതായി യുവതി വെളിപ്പെടുത്തിയതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ.

യുവതിയുടെ തുറന്നു പറച്ചിലിന് പിന്നാലെ ഒട്ടേറെപ്പേർ ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയത് വിവാദത്തിന്റെ ഗതിമാറ്റി. സമൂഹമാദ്ധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പൊലീസിന് മുന്നിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പരാതി നൽകിയില്ല.

സമാന അനുഭവങ്ങളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയതോടെ പൊലീസ് സ്വമേധയ പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ലൈംഗികപീഡന പരാതികളിൽ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് നീക്കങ്ങൾ. ടാറ്റുവെന്ന പച്ചകുത്തലിന് ചില മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും എല്ലാം കടലാസിലൊതുങ്ങി എന്നതാണ് സത്യം.

ടാറ്റു കേന്ദ്രങ്ങളിൽ കൊച്ചി സിറ്റിപൊലീസ് നടത്തിയ പരശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പലയിടത്തും വൃത്തിഹീനമായ രീതിയിലാണ് ടാറ്റു ചെയ്യുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു തന്നെ വ്യക്തമാക്കി.

ഇതോടെയാണ് ടാറ്റു ആരോഗ്യപ്രശ്നങ്ങൾക്കും വഴി തുറന്നത്. പച്ചകുത്തൽ നരോധിക്കപ്പെടേണ്ടതല്ലെങ്കിലും കൃത്യമായ നിരീക്ഷണം വേണം. ട്രെൻഡ് പടർന്നതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ടാറ്റു സ്റ്റുഡിയോകളും പിറവിയെടുത്തു.

ടാറ്റു സ്റ്റുഡിയോകൾക്ക് ലൈസൻസ് നൽകാൻ കൃത്യമായ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നില്ല. തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷിക്കുമ്പോൾ ആർട്ട് സ്റ്റുഡിയോകൾക്കുള്ള ലൈസൻസാണ് നൽകിയിരുന്നത്.

ഈ രീതിക്ക് കഴിഞ്ഞ ജൂണിൽ മാറ്റമുണ്ടായെങ്കിലും ആരുമൊന്നുമറിഞ്ഞില്ലെന്ന നിലപാടിലാണ്. ഇപ്പോഴത്തെ ലൈംഗികാതിക്രമ സംഭവങ്ങൾ സർക്കാരിന്റെയും അധികൃതരുടെയും കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങളലേക്ക് വഴിതുറക്കുന്ന ടാറ്റു കേന്ദ്രങ്ങൾ നിരീക്ഷപ്പെടുകയും സർക്കാർ തലത്തിലൊരു കടിഞ്ഞാൺ ഉറപ്പാക്കണം.

ശരീരത്തിൽ മനോഹരമായ ചിത്രം കോറിയിടുന്ന രീതി അഥവാ പച്ചകുത്തൽ ഇന്നൊരു ട്രെൻഡാണ്. ന്യൂജെൻ പയ്യൻമാർ മുതൽ പ്രായമായവർ വരെ ടാറ്റുവിന്റെ ആരാധകരാണ്. എന്നാൽ ഫാഷൻ പ്രേമികൾക്ക് ഭീഷണി ഉയർത്തി ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ടാറ്റുവിനൊപ്പം എത്തി എന്നതാണ് സത്യം. പച്ചകുത്തലിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്നം. ഇത് തരണം ചെയ്യാനുള്ള ആദ്യ ചുവടുവയ്പ്പലേക്ക് സംസ്ഥാനം നീങ്ങിയെങ്കിലും ഫലവത്തായില്ല.

ടാറ്റു ആർട്ടിസ്റ്റുകൾക്കും (പച്ചകുത്തൽ) ടാറ്റു സ്റ്റുഡിയോകൾക്കും ലൈസൻസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഉചിതമായിരുന്നു. ആരോഗ്യവിദഗ്ദ്ധർ ഏറെനാളായി ഉന്നയിച്ചിരുന്ന വിഷയമാണിത്. യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരാേഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്. തദ്ദേശസ്വയംഭരണ സെക്രട്ടറി അദ്ധ്യക്ഷനായുള്ള ഒരു സമിതിക്കായിരിക്കും ടാറ്റു ലൈസൻസ് നൽകാനുള്ള ചുമതല, മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ലൈസൻസ് നിർബന്ധമാക്കുന്നതോടെ സ്ഥാപനം തുടങ്ങാൻ ടാറ്റു ആർട്ടിസ്റ്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കണം.

അടിസ്ഥാന യോഗ്യത, ടാറ്റുചെയ്തുള്ള പരിചയം, പരിശീലനം എന്നിവയുടെ സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. അനുമതി പത്രം സ്റ്റുഡിയോകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതോടെ വഴിനീളെ യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തൽ അവസാനിക്കുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ.

എന്നാൽ ഒന്നും നടന്നില്ല. മിക്ക സ്ഥാപനങ്ങൾക്കും ഇപ്പോഴും ലൈസൻസില്ല. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടിയാണ് സർക്കാർ ഉറപ്പാക്കേണ്ടത്. അതിനായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്‌ക്വാഡിന് പ്രത്യേക ചുമതല നൽകുന്നത് ഇനിയെങ്കിലും പരിഗണിക്കണം. ഒപ്പം പൊലീസിന്റെയും സഹകരണം ഉറപ്പാക്കണം.

പച്ചകുത്താൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണമെന്നുള്ളതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഡിസ്‌പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ടോയെന്നും ഉറപ്പാക്കണം. സംസ്ഥാനത്ത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്ന പച്ചകുത്തൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് സർക്കാരിന് റപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രധാന നീക്കത്തിന് സർക്കാർ ഒരുങ്ങിയത്. എന്നാൽ, കൊച്ചിയിൽ നടന്ന പരിശോധനകളിൽ ഈ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് വ്യക്തമായി.

ആർട്ടിസ്റ്റുകൾക്ക് ലൈസൻസ് നൽകിയാൽ മാത്രം മാനദണ്ഡമാകില്ലെന്ന് തിരിച്ചറിയണം. പച്ചകുത്തൽ ചെയ്യുന്ന സ്ഥാപനങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സൂചിയും ട്യൂബും മാലിന്യ നിർമ്മാർജ്ജന ചട്ടങ്ങൾ പാലിച്ചാണ് സംസ്കരിക്കേണ്ടത്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ഇത് ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ സർക്കാർ നിയോഗിക്കണം.

അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചില സംഘങ്ങൾ വനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു
മാനദണ്ഡവുമില്ലാതെ പച്ചകുത്തുന്നതും നിത്യകാഴ്ചയാണ്.

പച്ചകുത്താൻ ഉപയോഗിക്കുന്ന സൂചിയും ട്യൂബുകളും അണുവിമുക്തമാക്കുന്നില്ല. ഒരേ സൂചി തന്നെയാണ് നിരവധി പേർക്ക് ഉപയോഗിക്കുന്നത്. വഴയോരങ്ങളിൽ കാണുന്ന നാടോടികൾ നിസാര തുകയ്ക്ക് പച്ചകുത്തി നൽകുന്നത് പലരെയും ആകർഷിക്കുന്നുണ്ട്.

കൃത്യമായി പരിശീലനം ലഭിച്ചവരും ആർട്ടിസ്റ്റുകളുമായവർക്ക് ഉയർന്ന പ്രതിഫലം നൽകേണ്ട വരുന്നതിനാലാണ് പലരും തെരുവ് കലാകാരന്മാരെ ആശ്രയിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പച്ചകുത്തുന്നത് വിചാരിക്കുന്നതിലും അപ്പുറമുള്ള ആരോഗ്യപ്രശ്നങ്ങളാണ് വിളിച്ചുവരുത്തുന്നത്.

ടാറ്റുവിന് ഉപയോഗിക്കുന്ന മഷി നിലവാരമില്ലാത്തതാണെങ്കിൽ അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. പരിശീലനം ലഭിച്ച കലാകാരന്മാരും വിദഗ്ദ്ധരും ടെസ്റ്റ് ഡോസ് ചെയ്തിട്ട് ശരീരഭാഗങ്ങളിൽ പച്ചകുത്തൽ ആരംഭിക്കൂ. എന്നാൽ, തെരുവ് വീഥികളിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.

ടാറ്റു കേന്ദ്രങ്ങളുടെ മറവിലെ ലൈംഗികാതിക്രമങ്ങൾ ഗൗരവകരമായ പ്രശ്നമാണ്. അടിയന്തരമായി പരിഹരക്കേണ്ടതുമാണ്. അതിനായി സർക്കാർ കൊണ്ടുവന്ന നടപടികൾ വേഗത്തിൽ പ്രാവർത്തികമാക്കണം. ആര് നടപ്പാക്കുമെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. അതിന് മറുപടി പറയേണ്ടത് സർക്കാരാണ്.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ശാശ്വതപരിഹാരമുണ്ടാകൂ. ലൈംഗികാതിക്രമ കേസുകളിൽ ഇരകൾ പരാതി നൽകാൻ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. അവർക്ക് പല കാരണങ്ങൾ നിരത്താനുണ്ടാകും. പരാതി ഇഴകീറി പരശോധക്കേണ്ടത് കോടതിയാണ്.

അതിക്രമത്തിന് ഇടയാകുന്ന വേളയിൽത്തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിൽ കഴുകൻ കണ്ണുകളിൽനിന്ന് നിരവധി പേർക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നുവെന്ന് ഉറപ്പാണ്. കാരണം, മിക്ക ടാറ്റു കേന്ദ്രങ്ങൾക്കും ലൈസൻസ് പോലുമില്ല. ഈ സ്ഥാപനങ്ങൾ ഏത് കാറ്റഗറിയിൽ വരുന്നെന്നു പോലും വ്യക്തമാക്കപ്പെട്ടിരുന്നില്ല. ട്രെൻഡിന്റെ പേരിൽ കൂണു പോലെ പൊട്ടിമുളച്ച ഇത്തരം സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾ നടക്കുന്നുവെന്നത് ഇപ്പോഴാണ് പുറംലോകമറിയുന്നത്.

സെലിബ്രറ്റികൾ ഇത്തരം സ്ഥാപനങ്ങൾക്ക് ബ്രാൻഡ് നെയിം നൽകുക കൂടി ചെയ്തതോടെ അവിടങ്ങളലേക്ക് പെൺകുട്ടികളുടെ ഒഴുക്കായി. ട്രെൻഡിന് ഒപ്പം ഒരു സമൂഹം സഞ്ചരിക്കുകയാണ്. അപ്പോൾ സുരക്ഷ, ആരോഗ്യം എന്നീ കാര്യങ്ങളിൽ ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവ് പാടില്ല.

RELATED STORIES

  • ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍ - അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച്‌ 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്ബ് അവരുടെ നിയന്ത്രണത്തിലായി.

    AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു - സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.

    പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് - മോദി രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത് എന്ന് കമ്മീഷന്‍

    നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി - ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു.

    പത്തനംതിട്ടയിൽ കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു - സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്‌സിന്‍ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്‌പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

    എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി - ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ്

    ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു - കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്നും ജയിംസ് പറയുന്നു. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയത്

    കളമശേരി സ്‌ഫോടനക്കേസ് : ഡൊമിനിക് മാര്‍ട്ടിന്‍ ഏകപ്രതി, കുറ്റപത്രം സമർപ്പിച്ചു - തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ

    സി ഇ എം പ്രവർത്തന ഉദ്ഘാടനം നടന്നു - പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. സുവിശേഷീകരണം,ഭവന-വിദ്യാഭ്യാസ-ചികിത്സ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ എഡിസൺ

    പവ്വർ കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി - പരിശുദ്ധാത്മ കൃപാവരങ്ങളുടെ പ്രാപണം എന്ന വിഷയത്തെ അധികരിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട് റവ.ടി.ജെ. ശാമുവേൽ , ഡോ. ഐസക് വി.മാത്യു. , പാസ്റ്റർ വർഗീസ് ബേബി, പാ.പി.എം ജോർജ് , റവ. ബഞ്ചമിൻ ചാക്കോ, പാ. ജോമോൻ കുരുവിള, റവ. റോബി ജേക്കബ് മാത്യു. എന്നിവർ ക്ലാസുകൾ എടുത്തു. രാത്രിയിൽ നടന്ന പരിശുദ്ധാത്മ നിറവ്

    ഏറനാട്, ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം - ആലപ്പുഴ: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽ നിന്നു വീണാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്.

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു 19കാരന് ദാരുണാന്ത്യം - അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്.

    നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം ; മകളുടെ മോചനത്തിൽ പ്രതീക്ഷയുമായി പ്രേമകുമാരി - വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ.

    പാലസ്തീൻ യുദ്ധത്തിൽ ഇസ്രായേലി സൈന്യത്തിനെതിരെ ആദ്യമായി അമേരിക്ക രംഗത്ത് - യുഎസിൻ്റെ ആസൂത്രിത നീക്കം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടപ്പെട്ടില്ല, അത്തരമൊരു നടപടി “അസംബന്ധത്തിൻ്റെ ഉന്നതിയും ധാർമ്മിക അധഃപതനവുമാണെന്ന്” പറഞ്ഞു. “ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തരുത്! അടുത്ത ആഴ്ചകളിൽ, ഇസ്രായേൽ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ഞാൻ പ്രവർത്തിക്കുന്നു, മുതിർന്ന അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള എൻ്റെ സംഭാഷണങ്ങൾ ഉൾപ്പെടെ,” അദ്ദേഹം ട്വീറ്റ് ചെയ്തു. സൈനികർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത് ചുവപ്പ് വരയാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ആക്‌സിയോസ് റിപ്പോർട്ടിനെ “ഗുരുതരമാണ്” എന്ന് വിളിച്ച ജിവിർ, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അമേരിക്കൻ നിർദ്ദേശങ്ങൾക്ക് കീഴ്പ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ബറ്റാലിയനെ പിന്തുണയ്ക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, അത് രാജ്യത്തിൻ്റെ അതിർത്തി പോലീസുമായി സംയോജിപ്പിക്കാൻ അവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഡിസംബറിൽ, ഇസ്രായേൽ യൂണിറ്റ് വെസ്റ്റ് ബാങ്കിന് പുറത്തേക്ക് മാറ്റി, അതിനുശേഷം ഇത് രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ കൂടുതലായി സേവിച്ചു. എന്നാൽ സൈനികരുടെ പെരുമാറ്റം മൂലമാണ് ബറ്റാലിയനെ മാറ്റിയതെന്ന വാർത്ത ഭരണകൂടം നിഷേധിച്ചു. അന്നത്തെ സെനറ്റർ പാട്രിക് ലീഹിയുടെ പേരിലുള്ള നിയമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ സൈനിക സഹായം ലഭിക്കുന്നതിൽ നിന്ന് യൂണിറ്റുകളോ വ്യക്തികളോ തടയുന്നു, ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് നെത്‌സ യെഹൂദ ഉൾപ്പെടെയുള്ള നിരവധി ഇസ്രായേലി യൂണിറ്റുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പാനൽ ശുപാർശ ചെയ്തതായി പ്രോപബ്ലിക്കയുടെ റിപ്പോർട്ടിന് ദിവസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് വന്നത്. “ബറ്റാലിയനിലെ നിരവധി സൈനികർ ഉൾപ്പെട്ടിട്ടുള്ളതും ഫലസ്തീൻ തടവുകാരെ പീഡിപ്പിച്ചതിന് നേരത്തെ ശിക്ഷിക്കപ്പെട്ടതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഫലസ്തീനികൾക്കെതിരായ അക്രമത്തിന് വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ഇസ്രായേലിനെതിരെ അഭൂതപൂർവമായ ആക്രമണം അഴിച്ചുവിടുകയും യുദ്ധത്തിന് തുടക്കമിട്ട 1,200 പേരെ അവിടെ കൊല്ലുകയും ചെയ്തതിന് ശേഷം ഇതുവരെ 34,000 ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ ഉപരോധം വെള്ളിയാഴ്ച നിലവിൽ വന്നു, അതിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പായ ലെഹാവയുടെ നേതാവ് ബെൻസി ഗോപ്‌സ്റ്റീൻ ഉൾപ്പെടുന്നു, അദ്ദേഹം ജിവിറിൻ്റെ അടുത്ത സഖ്യകക്ഷിയാണ്, ടൈംസ് ഓഫ് ഇസ്രായേലിനെ ഉദ്ദരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

    ജപ്തി നടപടിക്കെത്തിയവർക്ക് മുന്നിൽ സ്വയം പോട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ചു - തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മനുഷ്യത്വ രഹിതമായ ബാങ്കിൻെറ നിലപാടിൽ പ്രതിക്ഷേധിച്ച് മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ നെടുഃകണ്ടം ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

    എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ, നേരിടുന്നത് വൻ പ്രതിസന്ധി - പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞ‌ു. ഇനി നാളെ പണം നൽകാൻ സർക്കാർ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കൽ വലിയ തലവേദനയാകും

    ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് - കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

    ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു - മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ച സംഭവവുമുണ്ടായി. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

    വോട്ടർമാരുടെ കയ്യിൽ പരുട്ടുന്ന മഷി ചില്ലറക്കാരനല്ല പ്രത്യേകതകൾ അറിയാം - വോട്ടർമാരുടെ കയ്യിൽ പരുട്ടുന്ന മഷി ചില്ലറക്കാരനല്ല; രാജ്യത്ത് ഇതു നിർമ്മിക്കാൻ അനുവാദം ഉള്ളത് ഒരേയൊരു കമ്പനിക്ക്; കേരളം എന്ന കൊച്ചു സംസ്ഥാനത്തേക്ക് മാത്രം ഉപയോഗിക്കേണ്ടി വരിക ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ മഷി: രാജ്യത്തെ വോട്ടർമാരുടെ അഭിമാന ചിഹ്നമായ മഷിയുടെ പ്രത്യേകതകൾ അറിയാം