ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്ക്കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി. കണ്ണൂർ തലശ്ശേരി മാഹിൻ അലി റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖാണ് മരിച്ചത്. ഒമാനിലെ തീരപ്രദേശ ന​ഗരമായ ബർക്കയിൽവെച്ചാണ് മരിച്ചത്. തലശ്ശേരിയിൽ പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ച സംഭവവുമുണ്ടായി. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

RELATED STORIES