ജമ്മു കശ്മീര്‍ ഡിജിപിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹേമന്ത് ലോഹ്യ ഐപിഎസിനെ (57) ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ലോഹ്യയുടെ ജോലിക്കാരനെ കാണാനില്ല. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തി വരികയാണ്.


1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യ ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് നിയമിതനായത്. ഇദ്ദേഹത്തിന്റെ വീട്ടുജോലിക്കാരന്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ജോലിക്കാരനില്‍ നിന്നും കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും ജമ്മു സോണ്‍ അ.ഡിജിപി മുകേഷ് സിങ് അറിയിച്ചു.

RELATED STORIES