ഇടുക്കി വണ്ടിപ്പെരിയാർ അരണക്കല്ലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു

അരണക്കൽ ഹില്ലാഷ് എസ്റ്റേറ്റിലെ തൊഴിലാളികളായ ലക്ഷമി (45) മുരുകേശ്വരി (30) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം ആണ് സംഭവം. തോട്ടത്തിൽ തൊഴിലാളികൾ കൊളുന്ത് നുള്ളിയെടുക്കുന്നതിനിടെ തേയിലക്കാട്ടിൽ പതുങ്ങി കിടന്ന കരടി ഇവരെ ആക്രമിക്കുകയാരുന്നു. മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, പിന്നിലായിരുന്ന ഇരുവർക്കും കരടിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായില്ല. ഇരുവരെയും കരടി മാന്തുകയായിരുന്നു. പിന്നീട് തൊഴിലാളികൾ സംഘടിച്ച് എത്തി ബഹളം കൂട്ടിയതോടെ കരടി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED STORIES