ജീസസ് മിനിസ്ട്രിസ് റിലീജിയസ്  ആൻഡ് ചരിറ്റബിൾ ട്രസ്റ്റ്‌

കോട്ടയം : കുമളി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ജീസസ് മിനിസ്ട്രിയുടെ  കോട്ടയം  യൂണിറ്റിന്റ പ്രഥമ യോഗം 23/02/2024 ന് രാവിലെ 10 :30 ന്  മെഡിക്കൽ കോളേജിന് സമീപം ഫെയ്ത്ത് ബൈബിൾ ചർച്ച് ഹാളിൽ വെച്ച്  സുവി: തോമസ് പാലക്കുഴിയുടെ നേതൃത്വത്തിൽ  നടത്തപെട്ടൂ.

ഡയറക്ടർ ജോസി മാത്യു  അധ്യക്ഷത വഹിച്ചു. ദൈവം കോട്ടയത്ത്‌ നട്ടതായ മിനിസ്ട്രിയുടെ വലിയ ശുശ്രുഷകൾ നമുക്ക് ഒരുമിച്ചു നടത്തിയെടുക്കുന്നതിന് ആത്മീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമർപ്പണം ഉള്ളവർ ആയിരിക്കുവാൻ ഓർമിപ്പിച്ചു.

ഫാ: ഡിക്രൂസ് കണ്ടമംഗലം മുഖ്യ പ്രഭാഷണം നടത്തി സമാധാനം കൈവരിക്കാൻ അടിസ്ഥാന സന്ദേശമായ സുവിശേഷം ഇനിയും പ്രചരിപ്പിക്കണമെന്ന് അഭിപ്രായപെട്ടു.

വീട്ടിൽ വേദപുസ്തകം ഇല്ലാതിരുന്ന സുമിജോമിക്ക്  ബൈബിൾ സമ്മാനിച്ചുകൊണ്ട് പാസ്റ്റർ: സാബുജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി, അഞ്ച് അപ്പവും രണ്ട് മീനും കൊണ്ടുവന്നതായ  ബാലകനെയും അത് കണ്ടെത്തിയ അന്ത്രയോസിനെയും, ജനത്തെ തൃപ്തിപ്പെടുത്തിയ യേശുവിന്റെയും ശുശ്രുഷകൾ എത്ര മഹത്തരമാണെന്ന്  ഓർമിപ്പിച്ചു.

കോട്ടയം ജില്ലയുടെ കോഡിനേറ്റർമാരായി സിസ്റ്റർ: വത്സമ്മ സാബു, രേഷ്മ വി.എസ്. കെ.എന്നിവരെ യോഗം തെരഞ്ഞെടുത്തു  ബ്രദർ: രാജൻ ജി. വി. പത്രോസ് ഇ കെ. മറിയകുട്ടി, ആൻസി ജെയിംസ്, എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, +91 9745067879.

RELATED STORIES