ഇനി ഗൂഗിള്‍ പേയ്ക്കും സൗണ്ട് പോഡ്

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെൻറ് അയക്കുമ്പോള്‍ അലർട്ട് ലഭിക്കുന്ന ഓഡിയോ ഉപകരണമാണ് സൗണ്ട് പോഡ്. ഫോണ്‍ പേ, പേടിഎം, ഭാരത് പേ എന്നിവര്‍ ഇത് നേരത്തെതന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വരും മാസങ്ങളില്‍ സൗണ്ട് പോഡ് ഗൂഗിൾ പേയിൽ എത്തുമെന്നാണ് ഗൂഗിള്‍ വൈസ് പ്രസിഡന്റ് അംബരീഷ് കെന്‍ഗെ പറയുന്നത്.

ഗൂഗിള്‍ പേ സൗണ്ട് പോഡില്‍ എല്‍ സി ഡി സ്‌ക്രീനും സിംഗിള്‍ സ്പീക്കറും കൂടാതെ മെനു, വോളിയം, പവര്‍ ബട്ടണുകള്‍ എന്നിവയും ഉണ്ടാകും.

ഗൂഗിള്‍ പറയുന്നത് അനുസരിച്ച് സൗണ്ട് പോഡിന് രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് ലഭ്യമാകുക. 499 ഒറ്റത്തവണ ഫീസ് നല്‍കി മാസം 125 പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുകയോ.അല്ലെങ്കിൽ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ എന്ന നിലയില്‍ 1,499 രൂപ അടയ്ക്കുകയോ ചെയ്യാം.

RELATED STORIES