മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ.സുധകാരനെതിരെ കുറ്റപത്രം

കേസിൽ കെ സുധാകരൻ രണ്ടാം പ്രതി ആണ്. ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്.

വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. മോൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി.

കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.

RELATED STORIES