ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം, കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് 5000 രൂപ പിഴയിടാക്കി

ബംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും.

ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്‍കി അറിയിച്ചിരുന്നതാണ്. എന്നിട്ടും ജലം പാഴാക്കിയതിനാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

RELATED STORIES