പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് വി.ഡി സതീശന്‍

പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിനു പിന്നില്ലെന്നും വിരമിച്ചശേഷവും കേരളത്തില്‍ സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹമാണു പത്മജയുടെ ബിജെപി പ്രവേശത്തിന് ഇടനിലക്കാരനായതെന്നും ഈ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും സതീശന്‍ തുറന്നടിച്ചു.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ആലപ്പുഴ കെ.സി വേണുഗോപാല്‍, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹ്നാന്‍, തൃശൂരില്‍ കെ.മുരളീധരന്‍, പാലക്കാട് വി. കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, കണ്ണൂര്‍ കെ.സുധാകരന്‍, വയനാട് രാഹുല്‍ ഗാന്ധി, കാസര്‍കോട് രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക.

RELATED STORIES