പ്രശസ്ത കാർ ‍ഡിസൈനർ മാർസെല്ലോ ഗാൻഡിനി മരണപ്പെട്ടു

85 വയസായിരുന്നു. ഇറ്റലിയിലെ ടൂറിനിൽ 1938 ഓഗസ്റ്റ് 26-നായിരുന്നു ഗാന്ഡിനിയുടെ ജനനം. മാർസെല്ലോ ഗാൻഡിനി ലംബോ​ർ​ഗിനി, ഫെരാരി, ബിഎംഡബ്ല്യു എന്നീ കാറുകൾ ഉൾപ്പെടെ രൂപകല്പന ചെയ്ത് പ്രമുഖനായിരുന്നു.മാർസെല്ലോ ഗാൻഡിനി ആയിരുന്നു ലോകത്ത് ആദ്യമായി കാറുകളിൽ സിസർ ഡോറുകൾ എന്ന ആശയം അവതരിപ്പിച്ചത്.

സിസർ ഡോറുകൾക്ക് ലക്ഷ്വറി സങ്കൽപങ്ങളിലെ നിർണായക ഘടകമായി മാറാൻ സാധിച്ചിരുന്നു.
ആൽഫ റോമിയോ കാരാബോ കൺസെപ്റ്റ് കാറാണ് സിസർ ഡോറുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ വാഹനം. മാർസെല്ലോ ഗാൻഡിനി ആയിരുന്നു ഫെരാരി ഡിനോ 308 GT4, ഫിയറ്റ് X1/9, ലാൻസിയ സ്ട്രാറ്റോസ്, മസെരാട്ടി ക്വാട്രോപോർട്ട് II, IV, മസെരാട്ടി ഷമാൽ/ഗിബ്ലി എന്നിവയുൾപ്പെടെയുള്ള ഇറ്റാലിയൻ കാറുകൾ രൂപകൽപ്പന ചെയ്തത്.

ഗാന്ഡിനിയുടെ കഴിവുകൾ ആദ്യത്തെ ഫോക്സ്‌വാഗൺ പോളോ, റെനോ 5 ടർബോ, സിട്രോൺ ബിഎക്സ്, ബുഗാട്ടി ഇബി 110 കൺസെപ്റ്റ്, ആദ്യത്തെ ബിഎംഡബ്ല്യു 5 സീരീസ് (ഇ 12) എന്നിവ രൂപപ്പെടുത്തി പല യൂറോപ്യൻ കാർ ബ്രാൻഡുകളിലും വ്യാപിച്ചു. വെറും അഞ്ചാഴ്‌ചയ്‌ക്കുള്ളിൽ 2005-ലെ ജനീവ മോട്ടോർ ഷോയ്‌ക്കായി സൃഷ്‌ടിച്ച സ്‌റ്റോല എസ്86 ഡയമൻ്റെ അദ്ദേഹത്തിൻ്റെ അവസാന കാറുകളിൽ ഒന്നായിരുന്നു.

RELATED STORIES