ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ : പത്തനംതിട്ട ജില്ലയ്ക്ക് വീണ്ടും അവഗണന : വി ആർ രാജേഷ്

തിരുവല്ല : വടക്കു നിന്ന് തെക്കോട്ട് പുലർച്ചെ കടന്നു പോകുന്ന പ്രധാനപ്പെട്ട ട്രെയിനുകളായ മംഗലാപുരം, അമൃത ട്രെയിനുകൾക്ക് താരതമ്യെന ചെറിയ സ്റ്റേഷനുകളിൽ പോലും സ്റ്റോപ്പ് അനുവദിച്ചിട്ടും എ ക്ലാസ് പട്ടികയിൽ ഉള്ളതും പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനുമായ തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ അധികൃതർ തുടർച്ചയായ അവഗണനയാണ് ജില്ലയോട് കാട്ടുന്നതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആരോപിച്ചു.

നിലവിൽ നിത്യേന കടന്നുപോകുന്ന പ്രധാനപ്പെട്ട മൂന്നു ട്രെയിനുകൾ ആയ മംഗലാപുരം, അമൃത, രാജറാണി എന്നീ ട്രെയിനുകൾക്ക് കോവിഡ് കാലഘട്ടത്തിലാണ് തെക്കോട്ടുള്ള യാത്രയിൽ സ്റ്റോപ്പ് എടുത്തു കളഞ്ഞത്. അന്ന് പല സ്റ്റേഷനുകളിലെയും സ്റ്റോപ്പ് എടുത്ത് കളഞ്ഞെങ്കിലും കോവിഡ് കാലഘട്ടത്തിനുശേഷം ഇവ പുനസ്ഥാപിക്കുകയുണ്ടായി.

എന്നാൽ മലബാർ മേഖലയിൽ നിന്ന് അടക്കം പത്തനംതിട്ട ജില്ലയിലും പടിഞ്ഞാറൻ മേഖലയിലും എത്താനായി വരുന്നവർക്ക് ഈ ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ആയ തിരുവല്ലയിൽ ഇറങ്ങാൻ കഴിയാതിരിക്കുന്നതും, തിരുവല്ലയിൽ നിന്ന് ആർസിസിയിൽ അടക്കം തിരുവനന്തപുരത്ത് പലകാര്യങ്ങൾക്കായി രാവിലെ എത്തിച്ചേരാൻ ശ്രമിക്കുന്ന രോഗികൾ അടക്കമുള്ള സാധാരണക്കാരായ യാത്രക്കാരോടുള്ള അധികൃതരുടെ വെല്ലുവിളിയും, അവഗണനയുമാണ് സ്റ്റോപ്പ് പുനസ്ഥാപിക്കാത്തതിന് പിന്നിലെന്നും
രാജേഷ് ആരോപിച്ചു.

RELATED STORIES