പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച അമേരിക്കയെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തില്‍ പരിമിത ധാരണയുള്ളവര്‍ നിയമ നിര്‍മാണം സംബന്ധിച്ച് തെറ്റായതും അനാവശ്യവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമം പൗരത്വം ഇല്ലാതാക്കുന്നതിനല്ല,പൗരത്വം നല്‍കുന്നതിനാണ്. മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്ന നിയമമാണിത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന തെറ്റും അനാവശ്യവുമാണെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം വിജ്ഞാപനത്തില്‍ ആശങ്കയുണ്ട്. ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പ്രതികരിച്ചത്. നിയമത്തില്‍ എല്ലാ മതങ്ങള്‍ക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് പറയുകയുണ്ടായി.

RELATED STORIES