വന്ദേ ഭാരത് ക്ലിക്കായി ! റെക്കോർഡ് വരുമാനത്തിൽ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : റെക്കോർഡ് വരുമാനവുമായി ഇന്ത്യൻ റെയിൽവേ. 17,000 കോടി രൂപയാണ് ഒറ്റ വർഷം കൊണ്ട് റെയിൽവേയ്ക്ക് അധിക വരുമാനമായി ലഭിച്ചത്.

2023 മാർച്ച് 15 മുതൽ 2024 മാർച്ച് 15 വരെയുള്ള ഒരു വർഷത്തെ കാലഘട്ടത്തിൽ റെക്കോർഡ് വരുമാന വർദ്ധനവാണ് ഇന്ത്യൻ റെയിൽവേയ്ക്ക് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വർഷത്തേക്കാൾ 52 കോടി ആളുകൾ റെയിൽവേയിൽ യാത്ര ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചരക്ക് നീക്കവും കഴിഞ്ഞ വർഷം നടന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ വഴി 1512 മെട്രിക് ടൺ ചരക്ക് കടന്നുപോയി. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ ആരംഭിച്ചതോടെ കൂടുതൽ യാത്രക്കാർ റെയിൽവേയെ ഗതാഗത മാർഗമായി സ്വീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനം 2.40 ലക്ഷം കോടി രൂപയാണ്. മൊത്തം യാത്രക്കാരുടെ എണ്ണം 648 കോടി ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്ന കാര്യത്തിലും കഴിഞ്ഞവർഷം റെയിൽവേ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5100 കിലോമീറ്റർ പുതിയ ട്രാക്കുകളാണ് റെയിൽവേ സ്ഥാപിച്ചിട്ടുള്ളത്. 14 കിലോമീറ്ററോളം പുതിയ ട്രാക്കുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും റെയിൽവേ സ്ഥാപിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

RELATED STORIES