വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തന്റെതായ സ്ഥാനം പിടിച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഐക്യൂ : ഐക്യൂ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന സ്മാര്‍ട്ട് ഫോണാണ് ഐക്യൂ ഇസെഡ് 9 ടര്‍ബോ

മാര്‍ച്ച് 12ന് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ഐക്യൂ ഇസെഡ് 9 സീരീസില്‍ തന്നെ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടര്‍ബോ എത്തുക. തന്റെ മുന്‍ഗാമിയെക്കാള്‍ അപ്‌ഗ്രേഡ് ചെയ്ത മോഡല്‍ ആയിട്ടാണ് പുതിയ ഫോണ്‍ എത്തുക.

ഐക്യൂ ഇസെഡ് 9 ടര്‍ബോയുടെ ഫീച്ചറുകള്‍ സംബന്ധിച്ച് ഒരു ലീക്കഡ് റിപ്പോര്‍ട്ടും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഒരു പ്രമുഖ ടിപ്സ്റ്റര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെയ്ബോ പോസ്റ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 1.5K റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേ ആയിരിക്കും ഈ ഫോണില്‍ ഉണ്ടാകാന്‍ സാധ്യത എന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് ഈ സ്‌ക്രീനിന് 2,712 x 1,220 പിക്‌സലുകള്‍ അവകാശപ്പെടാനുണ്ടായിരിക്കുന്നതാണ്.

Qualcomm-ന്റെ Snapdragon 8s Gen 3 SoC ആയിരിക്കും ഈ ഫോണിന് കരുത്ത് നല്‍കുക. മാത്രമല്ല 6,000 mAhന്റെ അതിശക്തമായ ബാറ്ററിയും ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഏറ്റവും കുറഞ്ഞത് ഒരു ഫുള്‍ ചാര്‍ജില്‍ ഒന്നര ദിവസത്തെ എങ്കിലും ബാറ്ററി ലൈഫ് ഈ ഫോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഐക്യൂ ഇസെഡ് 9ന് 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും കമ്പനി നൽകിയിരുന്നു. ഇതേ പതിപ്പ് തന്നെ ആയിരിക്കും പുതിയ ഫോണിനും ഐക്യൂ നൽകാൻ സാധ്യത. തന്റെ മുൻ​ഗാമി പ്രവർത്തിച്ച ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഫൺടൗച്ച് ഒഎസ് 14ൽ ആയിരിക്കും ഐക്യൂ ഇസെഡ് 9 ടർബോയും പ്രവർത്തിക്കുക. 50 എംപി പ്രൈമറി ക്യാമറ ആയിരുന്നു ഐക്യൂ ഇസെഡ് 9ന് കമ്പനി നൽകിയത് ഇതിന് ഐഒഎസ് പിന്തുണയും ഉണ്ടായിരുന്നു. കൂടെ തന്നെ 2 എംപി ഡെപ്ത് ഷൂട്ടറും ഇവർ നൽകിയിരുന്നു.

RELATED STORIES