ഇടുക്കി യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും , കോൺഗ്രസ് മുൻ എം.പി. പി.ജെ. കുര്യനെയും അധിക്ഷേപിച്ച് സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി

ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമോ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും എം എം മണി ആക്ഷേപ പരാമർശം നടത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് കഴിഞ്ഞ ദിവസം വൈകിട്ട് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ അധിക്ഷേപ പ്രസംഗം.

ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണ് ഡീൻ കുര്യാക്കോസ്. വീണ്ടും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുന്നു. കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും എം.എം. മണി വിമർശനം ഉന്നയിച്ചു.

ഡീന് മുൻപുണ്ടായിരുന്ന പി.ജെ. കുര്യന്‍ പെണ്ണുപിടിയനാണ്. ഇടുക്കിക്കാരുടെ പണി വിദേശികളെ ചുമക്കുകയാണ്. ആകെ സ്വദേശിയായുള്ളത് ഇപ്പോൾ ജോയ്സ് ജോർജ് മാത്രമാണെന്നും എം.എം. മണി പറഞ്ഞു.

‘‘കേരളത്തിന് വേണ്ടി എന്നെങ്കിലും ശബ്ദിച്ചിട്ടുണ്ടോ. പാർലമെന്‍റിൽ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്ത് ചെയ്തു. ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. ജനത്തിനൊപ്പം നിൽകാതെ, ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ, വർത്തമാനം പറയാതെ. ഷണ്ഡൻ.

ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ.. എൽപിച്ചോ, കഴി‍ഞ്ഞ വട്ടം വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇങ്ങനെയായിരുന്നു എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.

RELATED STORIES