ആലപ്പുഴ പുറക്കാട് കടപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞു

എസ്‌വിഡി യു.പി സ്‌കൂള്‍ മുതല്‍ അയ്യന്‍കോയിക്കല്‍ വരെ രാവിലെ അഞ്ചു മണിയോടെയാണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ തീരത്ത് ചെളിത്തട്ട് രൂപപ്പെട്ടു.

300 മീറ്റര്‍ ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞിരിക്കുന്നത്. ഇതേതുടര്‍ന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയ തൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ കഴിയുന്നില്ല.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചാകരയുടെ സമയത്ത് ഇത്തരം പ്രതിഭാസം കാണാറുണ്ടെങ്കിലും ആശങ്ക ഉണ്ടാകാറില്ല. എന്നാല്‍ സുനാമി ഉണ്ടാകുന്നതിന് മുന്‍പും ഇത്തരം പ്രതിഭാസം ഉണ്ടായിരുന്നു. അതിനു ശേഷം കടല്‍ ഉള്‍വലിയുമ്പോള്‍ തീരത്ത് ആശങ്ക ശക്തമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

RELATED STORIES