വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നറിയിച്ച് എംവിഡി

എഐ ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം കൈമാറിയത്. നമ്പർപ്ലേറ്റ് മറച്ചു വയ്‌ക്കുക, മടക്കി വയ്‌ക്കുക, വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങൾക്ക് മൂന്ന് മാസം മുതൽ ഒരു വർഷം ആർസി സസ്‌പെൻഡ് ചെയ്യണം എന്നതുൾപ്പെടെ നിർദ്ദേശത്തിൽ പറയുന്നു.

ശിക്ഷാനടപടികൾ ഇങ്ങനെ…

2019 ഏപ്രിൽ ഒന്നിനുശേഷം നിർമിച്ച വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള അതിസുരക്ഷ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയശേഷം അനധികൃത നമ്പർപ്ലേറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. നമ്പർപ്ലേറ്റ് ഇല്ലാത്തപക്ഷം വാഹനത്തിന്റെ ആർ.സി.ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെടും.

മാസ്‌കോ തുണിയോ റിബണോ മറ്റോ
ഉപയോഗിച്ച് നമ്പർപ്ലേറ്റ് മറച്ചുവയ്‌ക്കുകയാണെങ്കിൽ ആർ.സി. ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെടും.

മറ്റുള്ള വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഉപയോഗിക്കുന്നെന്നു കണ്ടെത്തിയാൽ ആർ.സി. ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യും. പോലീസിൽ കേസ്
രജിസ്റ്റർ ചെയ്യും. നമ്പർപ്ലേറ്റ് മടക്കിവയ്‌ക്കുകയാണെങ്കിൽ ആർ.സി. ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെടുന്നതായിരിക്കും.

RELATED STORIES