മഹാരാഷ്ട്രയില്‍ ഭൂചലനം ; 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം

മഹാരാഷ്ട്രയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഹിങ്കോലിയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 10 മിനുറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

ആദ്യത്തെ പ്രകമ്പനം റിക്ടർ സ്കെയിലിൽ 4.5 തീവ്രതയും രണ്ടാമത്തെ പ്രകമ്പനം റിക്ടെര്‍ സ്കെയിയിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 3.6 മുതല്‍ 4.5 മുതല്‍ വരെ ആഘാതം രേഖപ്പെടുത്തിയ തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ആളപായമൊ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു.

RELATED STORIES