വാ​യ്പ അ​ട​ച്ചിട്ടും കു​റ​ഞ്ഞ ‘ക്രെ​ഡി​റ്റ്​ സ്​​കോ​ർ’ ; ഉടൻ പ​രി​ഹ​രി​ക്കണമെന്ന് സി​ബി​ൽ ലി​മി​റ്റ​ഡി​നോട് ഹൈ​കോ​ട​തി

വാ​യ്പ തു​ക മു​ഴു​വ​ൻ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും കു​റ​ഞ്ഞ ‘ക്രെ​ഡി​റ്റ്​ സ്​​കോ​ർ’ തു​ട​രു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ട്രാ​ൻ​സ്​ യൂ​നി​യ​ൻ സി​ബി​ൽ ലി​മി​റ്റ​ഡി​ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം.

ക​ന​റാ ബാ​ങ്കി​ൽ ​നി​ന്ന്​ എ​ടു​ത്ത വാ​യ്പ അ​ട​ച്ചു​ തീ​ർ​ത്തി​ട്ടും ക്രെ​ഡി​റ്റ്​ റേ​റ്റ്​ താ​ഴ്ന്ന നി​ല​യി​ൽ തു​ട​രു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ച​ൽ അ​ല​യ​മ​ൺ സ്വ​ദേ​ശി കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്.

വാ​യ്​​പ കു​ടി​ശ്ശി​ക​യും പു​തി​യ ബാ​ധ്യ​ത​ക​ളും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ൽ സ്​​കോ​ർ അ​ർ​ഹ​ത​ക്ക​നു​സ​രി​ച്ച്​ ഉ​യ​ർ​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ർ​ജി​യി​​ലെ ആ​വ​ശ്യം. ഹ​ർ​ജി​ക്കാ​ര​ൻ വാ​യ്​​പ മു​ഴു​വ​ൻ തീ​ർ​ത്തി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം സി​ബി​ലി​ന്‍റെ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ അ​പ്​​ഡേ​റ്റ്​ ചെ​യ്തി​ട്ടു​മു​ണ്ടെ​ന്നാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ ഉ​യ​ർ​ത്തേ​ണ്ട​ത്​ സി​ബി​ലാ​ണെ​ന്ന്​ ബാ​ങ്ക്​ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്നാ​ണ്​ ഹ​ർ​​ജി​ക്കാ​ര​ന്‍റെ ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​​ അ​ർ​ഹ​മാ​യ ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ക​ന​റാ ബാ​ങ്കി​ന്‍റെ ഓ​ൺ​ലൈ​ൻ ​പോ​ർ​ട്ട​ലി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ഴ്ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.


RELATED STORIES