പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ ആഘോഷം

50 ദിവസത്തെ നോയമ്പിനു ശേഷം പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ ആഘോഷം.

പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.

ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും നേരം പുലരും വരെ തുടർന്നു.

ലോകത്തിന് വേണ്ടി യേശു ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച സന്ധ്യാസമയം മുതൽ ആരാധനലയങ്ങളിൽ ഈസ്റ്റർ ആഘോഷം ആരംഭിച്ചു.അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ.

RELATED STORIES