പുതിയ സാമ്പത്തിക വർഷം - ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്ന് പ്രാബല്യത്തിൽ

സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. ബജറ്റില്‍ നിര്‍ദേശിച്ച നികുതി - ഫീസ് വര്‍ധനകള്‍ ഇന്ന് നിലവിൽ വരും.

കോടതി വ്യവഹാരങ്ങൾക്ക് ചെലവേറുമെന്നതാണ് ഒരു കാര്യം. ചെക്ക് കേസിനുള്ള വ്യവഹാരത്തുക ഇന്ന് കൂടും. കുടുംബ കോടതികളിലെ ഫീസ് നിരക്കും കൂടും.

കെ എസ് ഇ ബിയുടെ ഡ്യൂട്ടി യൂണിറ്റിന് ആറില്‍ നിന്ന് പത്തുപൈസയാക്കിയെങ്കിലും തല്‍ക്കാലം വൈദ്യുതി നിരക്കിൽ ഇത് പ്രതിഫലിക്കില്ല. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും, പക്ഷേ മദ്യത്തിന്‍റെ വില കൂടില്ല.

ഭൂമിയുടെ ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇത് വരെ പൂർത്തിയായിട്ടില്ല. ഭൂമി തരംതിരിക്കലടക്കം പൂർത്തിയായ ശേഷം മാത്രമെ നിർദ്ദേശം നടപ്പാകു.

ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനും കെട്ടിട - പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്‍റെ താങ്ങുവില 178 ൽ നിന്ന് 180 ആയി ഉയരും.

RELATED STORIES