ഒമാനിൽ വാഹനാപകടം കോശി യേശുദാസ് (ജോയി) നിര്യാതനായി

മസ്കറ്റ്:  ദി പെന്തക്കോസ്റ്റൽ മിഷൻ (റ്റി.പി.എം)  കൊട്ടാരക്കര ഉമ്മന്നൂർ സഭാ വിശ്വാസിയും, പനയറ സ്വദേശിയും, കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ ശ്രീ എ കെ യേശുദാസിന്റെയും (ഫെയ്ത്ത് സൗണ്ട്) ശ്രീമതി കുഞ്ഞു മറിയാമ്മയുടെയും മകനുമായ സൗദിയിലെ ഖഫ്ജിൽ ബിസിനെസ് ചെയ്ത് വരികയായിരുന്ന കോശി യേശുദാസ് (ഫെയ്ത്ത് സൗണ്ട്, ജോയി 55 വയസ്സ്) മസ്കറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.

കോശി സൗദിയിലെ ഖഫ്ജിൽ (സൗദി - കുവൈറ്റ്‌ ബോർഡർ) നിന്നും കുടുംബത്തോടൊപ്പം മസ്കറ്റിലേക്ക് വാഹനം ഓടിച്ച് പോകവേയാണ് അപകടമുണ്ടായത്. അപകടം നടന്ന വിവരം ആരും തന്നെ അറിയാതിരുന്നതിനാൽ ഏറെ നേരം കഴിഞ്ഞാണ് പോലീസ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഭാര്യയെയും മൂന്ന് മക്കളെയും പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ (കുവൈറ്റ്‌ ബോർഡർ) ഖഫ്ജിയിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ വിശുദ്ധ സഭാ ആരാധന നടത്തിയിരുന്നത് ബ്രദർ കോശി യേശുദാസിന്റെ ഭവനത്തിലായിരുന്നു. സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ തല്പരനായിരുന്ന ബ്രദർ കോശി യേശുദാസ് സൗദിയിലെ സഭയുടെ പ്രവർത്തനങ്ങളിൽ സഹായിയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്ന കോശി യേശുദാസ് കോവിഡ് ലോക്ക്ഡൌൺ സമയങ്ങളിൽ പ്രയാസം അനുഭവിച്ചിരുന്ന പ്രവാസി സമൂഹത്തിന് സൗദിയിലെ ഖഫ്ജി നോർക്കയോടൊപ്പം അന്ന് ധാരാളം ആളുകളെ സഹായിച്ചിരുന്നു. ഭാര്യ: കൊട്ടാരക്കര വാളകം സ്വദേശിനി പ്രയ്‌സി. മക്കൾ: കെസിയ, കെൻസ്, സാറ. 

RELATED STORIES