സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

കഴിഞ്ഞ 30 ദിവസത്തെ റംസാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം പെരുന്നാൾ ആഘോഷത്തിലാണ് ഇസ്ലാംമത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കും.


കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണയും റംസാൻ വ്രതം വിശ്വാസികള്‍ പൂർത്തിയാക്കിയത്. ആഹ്ലാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്.

പുതുവസ്ത്രത്തിന്‍റെ നിറവും അത്തറിന്‍റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുകയാണ്. നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി.

കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം.

RELATED STORIES