വര്‍ക്ക് സൈറ്റ് കാണിച്ച് 1.25 കോടി തട്ടിയെടുത്ത പ്രതി പിടിയില്‍

തൃശൂര്‍: തൃശൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിപ്പു നടത്തിയ മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അറസ്റ്റില്‍. 2022 മാര്‍ച്ചിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഈസ്റ്റ് ഹുഡ്ഗേശ്വര്‍ രുഗ്മിണി മാതാ നഗറിലെ നീല്‍കമല്‍ ഹൗസിങ്ങ് സൊസൈറ്റിയില്‍ താമസിക്കുന്ന സുഭാഷ് ദയാറാം ലംബട്ട് (61) ആണ് പൊലീസിന്റെ പിടിയിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

തൃശൂര്‍ മിണാലൂര്‍ സ്വദേശിയുടെ കൈയില്‍ നിന്ന് പരാഗ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഒരു കോടി രൂപ, പ്രതി തട്ടിയെടുത്തത്.

ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിന്റെ വര്‍ക്ക് സൈറ്റ് കാണിച്ച് കൊടുത്ത് സ്‌ക്രാപ്പുകള്‍ തന്റെ ഉടമസ്ഥതയിലുള്ള പരാഗ് സെയില്‍സ് കോര്‍പ്പറേഷന്റെതാണെന്ന് പ്രതി മിണാലൂര്‍ സ്വദേശിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പണം നല്‍കിയതിനു ശേഷം സ്‌ക്രാപ്പ് ലഭിക്കാതെ വരികയും തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് പരാതിക്കാരന് മനസിലായത്. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും പിന്നാലെ പ്രതിയെ അതിവദ്​ഗ്ദമായി പിടികൂടുകയായിരുന്നു.

RELATED STORIES