ഇൻഡോർ ഭരണകൂടം വിലക്കേർപ്പെടുത്തിയ പ്രാർത്ഥനായോഗത്തിന് അനുമതി നൽകി സുപ്രീംകോടതി

ഇൻഡോർ: ക്രമസമാധാന പരിപാലനത്തിന്റെ പേരിൽ ഇൻഡോർ ഭരണകൂടം വിലക്കേർപ്പെടുത്തിയ പ്രാർത്ഥനായോഗത്തിന് അനുമതി നൽകി സുപ്രീംകോടതി. ഭരണകൂടത്തിന്റെ നടപടി ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി പറഞ്ഞു. അധികാരികളുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു കൊണ്ടാണ് വിധി പ്രസ്താവിച്ചത്.


‘നാഷണൽ പ്രയർ ആൻഡ് മിനിസ്ട്രി അലയൻസ് ‘എന്ന മിഷനറി സംഘടനയുടെ അഭിമുഖ്യത്തിൽ ക്രിസ്തീയ പ്രഭാഷകനായ ഡോ.പോൾ ദിനകരൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സമ്മേളനത്തിനാണ് ആദ്യം അനുമതി നൽകിയ സർക്കാർ പിന്നീട് അനുവാദം നിഷേധിച്ചത്. മധ്യപ്രദേശിലെ ക്രൈസ്തവ സമൂഹത്തിൽനിന്ന് 8000 പേരാണ് യോഗത്തിൽ സംബന്ധിച്ച് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുവാൻ തീരുമാനിച്ചിരുന്നത്. ഹൈന്ദവ സംഘടനകളുടെ എതിർപ്പുണ്ടെന്നും ക്രമസമാധാന പ്രശ്നം ഉള്ളതുകൊണ്ട് അനുമതി റദ്ദ് ചെയ്യുന്നു എന്നുമായിരുന്നു അധികാരികൾ പറഞ്ഞത്. ഏപ്രിൽ 10ന് വൈകുന്നേരം അഞ്ചുമണിക്ക് തന്നെ യോഗം നടത്താൻ അനുവദിച്ചുകൊണ്ട് സുരേഷ് കാർട്ടൺ എന്ന വ്യക്തിയുടെ ഹർജിയിൽ വിധി പറഞ്ഞ കോടതി മധ്യപ്രദേശ് സർക്കാരിനും ഭരണകൂടത്തിനും നോട്ടീസ് അയച്ചു.ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, സതീഷ് ചന്ദ്രശർമ്മ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

RELATED STORIES