സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി

ഒരു പവന് ഇന്ന് 800 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില ആദ്യമായി 53000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6720 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5620 രൂപയുമാണ്.



ഇന്നലെ പവന് 80 രൂപ ഉയര്‍ന്ന് 52,960 രൂപയായിരുന്നു വില. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയായി. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പവന് 50000 കടന്ന സ്വര്‍ണവില അധികം വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവില 2383 ഡോളറാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വര്‍ണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതുമാണ് വില വര്‍ധിക്കാനുള്ള കാരണം.

സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.


RELATED STORIES